2014, ജൂൺ 30, തിങ്കളാഴ്‌ച

പ്രേഷിതനും സ്വീകര്‍ത്താവും

                    
  
ആത്മഹത്യകളും  ആത്മഹത്യാക്കുറിപ്പും എന്നും വേദനാജനകമാണ്. എന്‍റെ ബാല്യകാല സുഹൃത്ത് മനോജ്‌ പഠനത്തിലും ആത്മീയ കാര്യങ്ങളിലും എന്നും മുന്നിലായിരുന്നു.  
വായില്‍ സ്വര്‍ണ കരണ്ടിയുമായി ജനിച്ച മനോജ്‌ ജീവിതത്തിലെ വല്ലാത്ത ഒരു വിഷമഘട്ടത്തില്‍ ആത്മഹത്യ ചെയ്തു. മനോജ്‌ എഴുതി വച്ച കുറിപ്പ് 35 വര്‍ഷങ്ങള്‍ക്കു ശേഷവും എന്നില്‍ നെരിപ്പോടായി ബാക്കിയാകുന്നു.  പിന്നെ ഞങ്ങളുടെ വീട്ടു വേലക്കാരി മണിയുടെ ആത്മഹത്യയും, ആത്മഹത്യാ കുറിപ്പും വേദനയായി.

വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബസഹിതം കന്യാകുമാരി യാത്രക്കിടെ മലയാളി നടി ശോഭ ആത്മഹത്യ ചെയ്ത വിവരം ചെന്നയില്‍ നിന്നാരോ പപ്പയോടു വിളിച്ച്‌ പറഞ്ഞ ദിനം ഇന്നും ഓര്‍ക്കുന്നു.

പിന്നീടെത്രയോ മരണക്കുറിപ്പുകള്‍ വന്നുപോയി. ജീവിത യാത്രക്കിടയില്‍ ഇതൊക്കെ ഓര്‍ക്കാനും കരയാനും നമുക്കാവില്ല.

പക്ഷെ ആത്മഹത്യാക്കുറിപ്പിന്‍റെ ഭീകരത വീണ്ടുമെന്നെ വന്നു സ്പര്‍ശിച്ചിരിക്കുകയാണ് ഇന്ന്. പത്ര വാര്‍ത്തയിലൂടെ നമ്മെ ഞെട്ടിച്ച അഭിലാഷിന്‍റെയും അമ്മ സരസമ്മയുടെയും ആത്മഹത്യ.

 ഇവര്‍ ആരാണെന്ന് എനിക്കറിയില്ല. പക്ഷെ അഭിലാഷിന്‍റെ ആത്മഹത്യാക്കുറിപ്പിന്‍റെ  പൂര്‍ണ്ണ ഭാഗം മുകളില്‍ ചേര്‍ക്കുന്നു.

ഹൃദയമിടിപ്പുള്ള ഒരു മനുഷ്യനും അത് താങ്ങാനാകില്ല. പ്രഗല്‍ഭരായ പല വ്യക്തികളുടെയും ആത്മഹത്യാ കുറിപ്പുകളിലേക്ക് ഞാന്‍ ഒന്ന്‍  എത്തി നോക്കി.

1972 ഏപ്രില്‍ 25 നു ആത്മഹത്യ ചെയ്ത GEORGE SANDERS എന്ന എഴുത്തുകാരന്‍ സംഗീതജ്ഞന്‍ ഇങ്ങനെ കുറിച്ചു

 Dear world I am leaving because I am bored, I feel I lived long enough I am leaving you with your worries in this sweet cesspool “ !

MISSIO FUJIMURA എന്ന ജപ്പാനീസ് തത്ത്വ ചിന്താ വിദ്യാര്‍ഥി മരണത്തിനു മുന്‍പെഴുതിയ കവിതയില്‍

“DESPAIR AND DEPRESSION , TOGETHER THEY GROW “ എന്നെഴുതി.

എഴുത്തുകാരി CHRISTINE CHUBBUK ന്‍റെ യും ,മുങ്ങിമരിച്ച VIRGINIA WOOLF ഭര്‍ത്താവിന് എഴുതിയ കുറിപ്പുകളും ഹൃദയഭേദകമാണ്.

SERGEI YESNIN രക്തത്തിലെഴുതി
 “GOOD BYE ! THERE IS NOTHING NEW IN DYING NOW; THOUGH LIVING IS NO NEWER “ .

എഴുത്തുകാരന്‍ ROBORT HOWARD  തന്‍റെ ആത്മഹത്യാ കുറിപ്പിലെഴുതി,  “ALL FLED, ALL ALONE SO LEFT ME ON THE PYRE ,THE FEAST IS OVER AND THE LAMP EXPIRE !”

 KODAK  EASTMAN സ്ഥാപകന്‍ GEORGE EASTMAN  എഴുതി വച്ചു  “MY WORK IS OVER , WHY WAIT ?”

KURT COBAIN , SARAH TEASDALE എന്നിവരുടെ കുറിപ്പുകളും ചരിത്രത്താളുകളിലുണ്ട് ,ഇപ്പോഴും.

 ഗ്രാമി അവാര്‍ഡ് ജേതാവ് WENDY O WILLIAM  എഴുതി ,
“I DONT BELIEVE PEOPLE SHOULD TAKE THEIR OWN LIVES WITHOUT DEEP AND THOUGHTFUL REFLECTION OVER A CONSIDERABLE PERIOD OF TIME !”

FRANKENSTEIN എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഇങ്ങനെ എഴുതി ,
“FUTURE IS JUST OLD AGE , ILLNESS AND PAIN.I MUST HAVE PEACE, SO THIS IS THE ONLY WAY.”

ജര്‍മനിയുടെ പരാജയം ഉറപ്പായപ്പോള്‍ ഹിറ്റ്ലര്‍ ഇങ്ങനെ അവസാനിപ്പിച്ചു.
 “I MYSELF AND WIFE ,INORDER TO ESCAPE DISGRACE OF DISPOSITION OR CAPITULATION  ,CHOOSE DEATH “

 എഴുത്തുകാരന്‍ HUNTER THOMSON  എഴുതി
“NO MORE GAMES, NO MORE BOMBS, NO MORE FUN ,NO MORE SWIMMING !

I AM 67

17 YEARS PAST 50.

17 MORE THAN I WANTED , NOW BORING.

ഇങ്ങ് കൊച്ചു കേരളത്തില്‍ പ്രേഷിതന്‍ എന്ന പേരില്‍ വായിക്കുന്ന എല്ലാവരെയും സ്വീകര്‍ത്താവ്  എന്ന് വിളിച്ച്‌ അഭിലാഷ് എഴുതി വച്ച ആത്മഹത്യാക്കുറിപ്പും, കുറേ നാളത്തേക്കെങ്കിലും നമ്മെ വേദനിപ്പിക്കും.

ചെയ്യാത്ത തെറ്റിന് മുന്നില്‍, വൃത്തികെട്ട സമൂഹത്തിനു മുന്നില്‍ തോറ്റുപോയ അഭിലാഷിന്‍റെ മരണത്തിന്‍റെ സത്യാവസ്ഥ പുറത്തു വരുന്ന വരെയെങ്കിലും.

അച്ഛന്‍റെ മകന്‍ അവസാനത്തെ പരീക്ഷയും തോറ്റു. ഒരു കടലാസെടുത്തു മുകളില്‍ നിന്നും താഴേക്കൊരു വര വരച്ചാല്‍ എന്‍റെ ജീവിത രേഖയായി. എത്രയെത്ര സര്‍ട്ടിഫിക്കറ്റുകള്‍ ! ഒന്നും ഉപകരിച്ചില്ല. അച്ഛന് മഹാഭാരതത്തിലെ കര്‍ണനെ അറിയില്ലേ? എന്‍റെ ജന്മം വിചിത്രമാണ് !

ജനിച്ച സമയം അറിയാത്ത ജന്മം!

ഈ കത്തിന്‍റെ പൂര്‍ണരൂപം മുകളില്‍ ചേര്‍ക്കുന്നു.

അഭിലാഷ് എന്ന പ്രേഷിതാ .......

സമാധാനത്തോടെ പോകുക !

സ്വീകര്‍ത്താക്കളുടെ സ്ഥിതി നിന്നെക്കാളും മോശമാണ് !


2014, ജൂൺ 27, വെള്ളിയാഴ്‌ച

യഥാര്‍ത്ഥ ഇടയന്‍

JORGE MARIO BERGOGLIO
പേര് കേട്ട് ചിന്തിക്കേണ്ട ഇതാരെന്ന്
ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലങ്ങള്‍ക്കുശേഷം ഒരിടയശ്രേഷ്ഠന്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി വരുന്നു.

ബുദ്ധിമാന്ദ്യമുള്ള കുട്ടിയോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ചും , വൈരൂപ്യമുള്ളവനെ ആലിംഗനം ചെയ്തും ലോക ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഈ പരമോന്നതനായ പിതാവ്. കെമിക്കല്‍ ടെക്നീഷ്യനായും, നൈറ്റ്‌ ക്ലബ്‌ ബൌണ്‍സറായും ജോലി ചെയ്ത ഒരു സാധാരണക്കാരന്‍ പരമോന്നത ഹുമതിയിലെക്കുയര്ന്നതില്‍ ഒരു അത്ഭുതവുമില്ല . ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് അദ്ദേഹം വീണ്ടും  ലോകശ്രദ്ധ പിടിച്ചുപറ്റി.

ഇറ്റലിയിലെ കലാബ്രിയ എന്ന സ്ഥലത്ത് നിന്ന്  വിശുദ്ധ ബലിയര്‍പ്പിച്ചു മടങ്ങുന്ന വഴി. ശയ്യാവലംബിയായി വഴിയില്‍ കിടന്നിരുന്ന റൊബര്‍ട്ട എന്ന കുട്ടിയെ സന്ദര്‍ശിക്കാന്‍.തന്‍റെ വാഹന വ്യൂഹങ്ങള്‍ നിര്‍ത്തി ഇറങ്ങി പ്രാര്‍ഥിച്ചു, അനുഗ്രഹിച്ചു മടങ്ങുകയായിരുന്നു മാര്‍പ്പാപ്പ. കലാബ്രിയ എന്ന സ്ഥലത്തെ മാഫിയ മത മേധാവികള്‍ക്കെതിരെ ശക്തമായി പ്രസന്ഗിച്ച ശേഷം മടങ്ങുന്ന വഴി. ബുള്ളറ്റ് പ്രൂഫ്‌ വേണ്ടെന്നു വച്ച ജനങ്ങളുടെ മാര്‍പ്പാപ്പ. ഈ പ്രായത്തില്‍ തനിക്കെന്തു സംഭവിച്ചാലും സാരമില്ലെന്നു വിളിച്ചു പറഞ്ഞു. യാത്രാമധ്യേ ഒരു പോസ്റ്റര്‍ ശ്രദ്ധിച്ചു. അങ്ങേയ്ക്കുവേണ്ടി ഒരു മാലാഖ കാത്തു നില്‍ക്കുന്നു. ഒന്ന് കണ്ടു മടങ്ങുക


http://www.nbcnews.com/nightly-news/pope-francis-stops-motorcade-kiss-disabled-woman-n141036

ദാരിദ്ര്യത്തിനും കണ്ണീരിനും മുന്നില്‍ അന്ധത അഭിനയിക്കുന്ന ഇന്നത്തെ മത നേതാക്കള്‍ക്ക് ഒരു അപവാദമാണ് ഈ മഹാപുരോഹിതന്‍, തന്‍റെ വാഹനവ്യൂഹങ്ങള്‍ നിര്‍ത്തി ഇറങ്ങി റൊബര്‍ട്ട എന്ന  ശയ്യാവലംബിയെ അനുഗ്രഹിച്ച് മടങ്ങുക വഴി.
മാര്‍പ്പാപ്പ ഒരു പാഠപുസ്തകമാവുകയാണ്.

ശമ്പള സര്‍ട്ടിഫിക്കറ്റിന്‍റെ തൂക്കം നോക്കി ഭവന സന്ദര്‍ശനം നടത്തുന്ന മത മേലധികാരികള്‍ക്കും  രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാനിഫെസ്റ്റോയും . ഇടയലേഖനവും കൂട്ടിക്കുഴച്ച് ആടുകള്‍ക്ക് വിളമ്പുന്ന പുരോഹിതര്‍ക്കും ,ആത്മാവില്‍,ധനികരായവര്‍ക്ക് സ്വര്‍ഗരാജ്യമെന്നു തിരുത്തിവായിക്കുന്ന ഇടയ ശ്രേഷ്ഠര്‍ക്കും ,സ്വര്‍ണക്കുരിശ് തൊട്ടികളും ,പഞ്ചനക്ഷത്ര ദേവാലയങ്ങളും ,നിര്‍മിക്കാന്‍ മത്സരിക്കുന്ന അല്മയര്‍ക്കും ,  വളരും തോറും പിളരുകയും , പിളരും തോറും വളരുകയും ചെയ്യുന്ന സഭകളും,നമ്മുടെ ചുറ്റും നിറയുന്ന റൊബര്‍ട്ടയെപോലുള്ള മാലാഖമാരെ കാണാനും തൊടാനും പ്രാര്‍ഥിക്കാനും മടിക്കുന്ന അറയ്ക്കുന്ന സമൂഹത്തിനും ,  രഞ്ജി പണിക്കരുടെ ഭാഷയില്‍ അന്യന്‍ വിയര്‍ക്കുന്ന അപ്പം   തിന്നുന്നവര്‍ക്കും ,JORGE MARIO BERGOGLIO  ഒരു തിരുത്തല്‍ ശക്തിയാകട്ടെ .

ഈശ്വരന്‍ ഇരിക്കുന്നത് കടലില്‍ അല്ല ....!! എങ്കില്‍ മത്സ്യങ്ങള്‍ അവനെ ആദ്യം കണ്ടേനെ.!

ഈശ്വരന്‍ ഇരിക്കുന്നത് ആകാശത്തും അല്ല...!! എങ്കില്‍ പക്ഷികള്‍ അവനെ ആദ്യം കണ്ടേനെ !

തെരുവില്‍ പോയി മുഷ്ട്ടി ചുരുട്ടുന്ന , വഴിമുടക്കുന്ന, ഹര്‍ത്താല്‍ ആചരിക്കുന്ന മതം മതമല്ല.

ഹൃദയത്തിലിരിക്കുന്നതാണ് യാഥാര്‍ത്ഥ മതം. ഈശ്വരന്‍ ഇരിക്കുന്നതും നമ്മുടെ ഹൃദയത്തിലാണ് എന്ന സന്ദേശം ലോകം മുഴുവന്‍ തന്‍റെ പ്രവര്‍ത്തികളിലൂടെ പ്രചരിപ്പിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പപ്പയെന്ന യാഥാര്‍ത്ഥ ഇടയന്‍ !2014, ജൂൺ 21, ശനിയാഴ്‌ച

അക്ഷരനക്ഷത്രങ്ങള്‍

അക്ബര്‍ കക്കട്ടില്‍ നല്ലൊരു കുടുംബ സുഹൃത്താണ്.ഒരുപാട് കഥകള്‍ എഴുതിയ കഥാകാരന്‍.അടൂര്‍ ഗോപാലകൃഷ്ണനെ പറ്റി അദ്ദേഹം എഴുതിയ “വരൂ അടൂരിലെക്ക് പോവാം “ എന്ന പുസ്തകം വളരെ പ്രശസ്തമാണ്.

ഇന്നത്തെ മനോരമയിലെ വാചകമേളയിലെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ആണ് ഈ ബ്ലോഗ്‌ എഴുതിച്ചത്. “വായന ഒരുമരുന്നുകൂടിയാണ്.എക്സ്-റേക്കോ,സ്കാനിങ്ങിണോ കണ്ടുപിടിക്കാനാകാത്ത പല രോഗങ്ങള്‍ക്കുമുള്ള മരുന്ന്.ഒരു സ്വന്തന ചികിത്സ.”

ഈ വാചകങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. ഒരുപാട് പഴയ ചരിത്ര താളുകളിലേക്ക് ഞാന്‍ തിരിഞ്ഞ് നോക്കി, ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത “BIBLIO THERAPY “ എന്ന വലിയൊരു മേഖലയിലാണ് ഞാന്‍ എത്തിയത്.


1930 കളിലാണ് അക്ഷരങ്ങള്‍ കൊണ്ടുള്ള ചികിത്സ എന്ന സങ്കല്പം ഉടലെടുക്കുന്നത്.ലോകമഹായുദ്ധത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സൈനികര്‍ക്ക് പുസ്തകം വായിക്കുന്നതിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതായി ചരിത്രം കുറിച്ചിരിക്കുന്നു. എലിസബത്ത്‌ ബ്രൂസ്റ്റര്‍ എഴുതിയ 72 പേജ് ഉള്ള “BIBILIO THERAPY “ എന്ന പഠനം വളരെയധികം കാണാപ്പുറങ്ങള്‍ എനിക്ക് മുന്നില്‍ തുറന്നിട്ടു . അക്ബര്‍ കക്കട്ടില്‍ പറഞ്ഞത് പോലെ അക്ഷരങ്ങളുടെ സ്വാന്തനമേറ്റ് സുഖപ്പെട്ട ഒരുപാട് കഥകള്‍.

“GET IN TO READING “ എന്ന പേരില്‍ വായനക്കൂട്ടങ്ങളുണ്ടാക്കിയ ജീന്‍ ഡേവിസ്സിന്‍റെ കഥ അത്ഭുതപ്പെടുത്തി. കെയര്‍ ഹോമുകളിലും, ഡേ സെന്‍ററുകളിലും, മനോരോഗചികില്‍സാകേന്ദ്രങ്ങളിലും, ന്യൂറോ ലാബുകളിലും അല്‍ഷിമേര്‍സ്  ചികിത്സാ കേന്ദ്രങ്ങളിലും, അക്ഷരങ്ങളുടെ സാന്ത്വനവും പുസ്തകങ്ങളുമെത്തിച്ചു മാറ്റത്തിന്‍റെ സന്ദേശ വാഹകരായി മാറി  “GET IN TO READING “  ലെ  അംഗങ്ങള്‍.  “READING PUSHES THE PAIN AWAY INTO A PLACE WHERE IT IS NO LONGER IMPORTANT” എന്ന ഡോ: ജൂഡിത്ത് മാവേറുടെ വാക്കുകള്‍ മനസ്സിനെ വേട്ടയാടി. ജോര്‍ജ് ഹെര്‍ബര്‍ട്ടിന്‍റെ “FLOWER” എന്ന കവിത വായിച്ച് മസ്തിഷ്ക്കമരണം സംഭാവിച്ചയാള്‍ ജീവിതത്തിലേക്ക് തിരികെ വന്നതും എന്നെ അത്ഭുതപ്പെടുത്തി. “ ONE SHEDS ONES SICKNESS INTO BOOKS “ എന്ന ഡി.എച്ച്.ലോറന്‍സിന്‍റെ വാക്കുകള്‍ എത്ര സത്യമാണ്. THOMAS PUTTANHANIN ന്‍റെ ബിബ്ലിയൊതെറാപ്പിയെ പറ്റിയുള്ള ആഖ്യാനം ഇങ്ങനെയാണ് “A POET MUST PLAY ALSO AS PHYSICIAN  ; NOT ONLY BY APPLYING MEDICINE BUT ALSO BY MAKING EVERY GRIEF ITSELF AS CURE OF THE DISEASE.” ലണ്ടനിലെ കിങ്ങ്സ് കോളേജിലേ ഗില്ലി ബോട്ടോന്‍ അക്ഷരങ്ങളിലൂടെ പാലിയേറ്റിവ് രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു വിട്ടതും ഞാന്‍ അറിഞ്ഞു. ജോര്‍ജ്ജ് ഏലിയോട്ട് തന്‍റെ  ഭര്‍ത്താവ് ജോര്‍ജ്ജ് ഹെന്‍റി ലൂയിസ്സിന്‍റെ മരണത്തിന്‍റെ ആഘാതത്തില്‍ നിന്നും മുക്തി നേടിയത് തന്‍റെ യുവ സുഹൃത്തുമോത്ത് DANTE എന്ന പുസ്തകം വായിച്ചാണ്. TED HUGHES എന്ന തെറാപ്പതിക്ക് എഴുത്തുകാരന്‍റെ സംഭാവനകളും ചരിത്രത്തില്‍ എഴുതിയിരിക്കുന്നു. 

മറിച്ചുള്ള അനുഭവങ്ങളുമുണ്ട് ചരിത്ര താളുകളില്‍. HOLOCAUST  എന്ന പുസ്തകം എഴുതിയ  PRIMO LEVI  ആത്മഹത്യ ചെയ്തതും, SATANIC VERSES എന്ന ഗ്രന്ഥം ഒരുപാട് നിരപരാധികളുടെ ജീവനെടുത്തതുമൊക്കെ.

പക്ഷെ.....
അക്ഷരങ്ങളുടെ ആകെത്തുക സാന്ത്വനമാണ് , ഒരു സംശയവുമില്ല.
ഇങ്ങ്  മലയാളക്കരയില്‍ “ഇന്നത്തെ ചിന്താവിഷയമെന്ന “ ടി. ചാണ്ടിയുടെ ലേഖന പരമ്പര വായിച്ച് ഒരുപാടു പേര്‍ ആത്മഹത്യയുടെ  വഴിയില്‍ നിന്ന് മടങ്ങിവന്ന കഥകളും നമുക്കറിയാം.  “ഒരു സങ്കീര്‍ത്തനം പോലെ “ എന്ന  നോവല്‍ വായിക്കാന്‍ തന്‍റെ സുഹൃത്തിന് ആയുസ്സ് നീട്ടിക്കൊടുക്കാന്‍ പ്രാര്‍ഥിച്ച മലയാളി യുവാവിന്‍റെ നാടാണിത്.  “നമ്മള്‍ കേട്ടറിഞ്ഞതെല്ലാം നമുക്ക് കെട്ടുകഥകള്‍ ആണ്” എന്ന്‍ പറഞ്ഞ ബെന്യാമിന്‍റെ ആടുജീവിതം – അറബി നാടിന്‍റെ സ്വപ്നവും പേറി ചതിക്കുഴികളില്‍ വീണുപോകേണ്ടിയിരുന്ന എത്രയോ മലയാളികള്‍ക്ക് രണ്ടാം ജന്മം നല്‍കി.
ഗബ്രിയല്‍ ഗ്രേസിയ മാര്‍ക്കസ് മുതല്‍ ഇങ്ങ് നമ്മുടെ എം. ടി. വാസുദേവന്‍‌ നായര്‍ വരെ തങ്ങളുടെ അക്ഷരങ്ങളുടെ തലോടലിലൂടെ എത്രയോ മനുഷ്യ ജന്മങ്ങളെ സൗഖ്യമാക്കിയിരിക്കും ? ചരിത്രത്താളുകളില്‍ അക്ഷരങ്ങള്‍ക്ക് മുന്നില്‍ മരുന്നും , സൂചികളും , മുട്ടുമടക്കിയ എത്രയോ അനുഭവങ്ങലുണ്ടാകാം ????

നന്ദി  ! അക്ബര്‍ കക്കട്ടില്‍ !! വായന എന്ന ചികിത്സയെ പറ്റി , പുസ്തകം എന്ന സാന്ത്വനത്തെ പറ്റി ഒറ്റ വാചകത്തിലൂടെ ഓര്‍മപ്പെടുത്തിയതിന് നന്ദി.2014, ജൂൺ 20, വെള്ളിയാഴ്‌ച

ചന്തമുള്ള ഓര്മണകള്‍

ഭരതന്‍ എന്ന മാന്ത്രിക സംവിധായകനെ ഓര്‍ക്കാന്‍ കാരണം , ഇന്നലെ ഏഷ്യാനെറ്റില്‍ സ്പിരിറ്റ്‌ എന്ന ചിത്രത്തിലെ ഒരു സംഭാഷണവും,അദ്ദേഹത്തിന്‍റെ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍റെ സമീര്‍ എന്ന കഥാപാത്രവുമാണ്‌. ഓര്‍മകളാവുമ്പോള്‍ ആണ് പലതിനും ചന്തം എന്ന സംഭാഷണവും, സമീര്‍ എഴുതി വച്ച....”മരണമിങ്ങെത്തുന്ന നേരത്ത് നീയെന്‍റെ അരികിലോരിത്തിരി നേരമിരിക്കണേ. ! “ എന്ന മനോഹരമായ കവിതയും.


ഭരതനെ ആദ്യമായ് കാണുന്നത് 1980 ല്‍ . അവസാനമായി കാണുന്നത് 1998 ല്‍. മനസ്സിലിന്നും മായാതെ നില്‍ക്കുന്ന മൂന്നു കൂടികാഴ്ച സ്മരണകള്‍.

ഒരു നല്ല ചിത്രകാരന്‍ കൂടിയായ ഭരതന്‍ എന്‍റെ പിതാവിന്‍റെ അടുത്ത  സുഹൃത്തായിരുന്നു. 1980 ല്‍ ആരവം എന്ന ചിത്രം എറണാകുളം ശ്രീധര തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ശ്രി. ജോണ് പോളും, സിംഗപ്പൂരിലെ അംബാസിഡര്‍ ശ്രി. ബി. എം. സി.നായരുമോത്ത്  ഞങ്ങളുടെ കലൂരിലെ  വീട്ടില്‍ ലളിതചേച്ചിയോടൊപ്പം ഭരതന്‍ വന്നതും വയറുവേദനയെ തുടര്‍ന്ന് ഡോക്ടര്‍ കുര്യാക്കോസിന്‍റെ വീട്ടില്‍ പോയതുമൊക്കെ ഇന്നലെ നടന്ന സംഭവം പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

1984 ല്‍ ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ “ഇത്തിരിപ്പൂവേ ചുവന്ന പൂവേ “ എന്ന ചിത്രം പലതവണ കണ്ട ഓര്‍മകളും  മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അവസാന രംഗത്ത് അമ്മയായ കെ. ആര്‍. വിജയ അബദ്ധത്തില്‍ മകന്‍റെ വെടിയേറ്റ്‌ മരിക്കുമ്പോള്‍ മുഴങ്ങുന്ന കവിത ഇന്നും പ്രസക്തമാണ്.
അമ്മിഞ്ഞയൂട്ടിയ മാറിലെ രക്തവും-
ഇമ്മണ്ണില്‍ എന്തിന് വീഴ്ത്തി ?
ഇരുപാടുമലറുന്ന തോക്കുകളെന്തിനു -
നിരപരാധിത്തത്തെ  വീഴ്ത്തി ?
മൃത്യുഞ്ജയമാര്‍ന്ന മന്ത്രമിതാ -
സ്വന്തം രക്തത്താല്‍ അമ്മ കുറിച്ചു ;
നിര്‍ത്തുക നിര്‍ത്തുക ഈ യുദ്ധം
എന്നും മര്‍ത്ത്യത തോല്‍ക്കുമീ യുദ്ധം.

1996 ലായിരുന്നു അടുത്ത കൂടിക്കാഴ്ച. ചെന്നൈ മലയാളി ക്ലബില്‍ നടന്ന ലളിതകലാ അക്കാദമിയുടെ ചടങ്ങില്‍. ഭരതനെ കെ. കെ. നഗറിലുള്ള വീട്ടില്‍ നിന്നും വിളിച്ച്‌ കൊണ്ടുവരാന്‍ എന്‍റെ പിതാവ് എന്നെയാണ് ചുമതലപ്പെടുത്തിയത്. വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സംവിധായകനെ കാണാനുള്ള അവസരം ! ദേവരാഗമെന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞു വന്ന ഭരതന്‍. ഭരതനോടൊപ്പം കെ.കെ നഗറില്‍ നിന്നും, ചെക്പേട്ടിലെ മലയാളി ക്ലബ്‌ വരെ യാത്ര ചെയ്ത അവസരം ഇന്നും മായാത്ത ഓര്‍മയായി....!!! ആ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശ്രി. സുകുമാര്‍ അഴീക്കോടും ചന്തമുള്ള ഒരോര്‍മയായി മാറി....

1998 ല്‍ വിജയ ഹോസ്പിറ്റലില്‍ മരണവുമായി മല്ലിടുന്ന ഭരതനെ അവസാന നാളുകളില്‍ കാണാന്‍ പിതാവിനോടൊപ്പം പോയ ദിവസം ഇന്നും കണ്ണീരോര്‍മകളായി നില്‍ക്കുന്നു. ആശുപത്രി  വരാന്തയില്‍ നില്‍ക്കുന്ന കൊച്ചുപയ്യന്‍ സിദ്ധാര്‍ഥ് ഭരതനെ ഇന്നും ഓര്‍ക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം 1998 ജൂലൈ 30 നു കേവലം 51 വര്‍ഷത്തെ ജീവിത യാത്രയില്‍ മലയാളിക്ക് മറക്കാനാവാത്ത , ഇന്നത്തെ ന്യൂ ജനറേഷന് ചിന്തിക്കാന്‍ പോലുമാകാത്ത 40 ചിത്ര വിസ്മയങ്ങള്‍ തീര്‍ത്തു ,15 പുരസ്കാരങ്ങള്‍ നേടി, ഒപ്പം കുറേ മനോഹര ഗാനങ്ങളും ചിട്ടപ്പെടുത്തി , ഒരുപാട് വര്‍ണ്ണ ചിത്രങ്ങള്‍ തീര്‍ത്തു ഭരതന്‍ യാത്രയായി.

പ്രയാണത്തില്‍ തുടങ്ങി ചുരത്തില്‍ അവസാനിച്ച കലാസപര്യ.ആരവം, തകര,  ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഒരു സായാഹ്നത്തിന്‍റെ സ്വപ്നം , വൈശാലി  , താഴ്വാരം , പ്രണാമം, കാറ്റത്തെ കിളിക്കൂട്‌ ലോറി , ദേവരാഗം , മഞ്ജീരധ്വനി , കേളി, കാതോടു കാതോരം , അമരം തുടങ്ങി , മലയാളിക്കൊരിക്കലും മറക്കാനാകാത്ത ഒരുപിടി ചിത്രങ്ങള്‍.  മലയാളി അന്ന് തീയറ്ററില്‍ കാണാന്‍ മറന്ന പല ചിത്രങ്ങളും , അദ്ദേഹം ഒര്മയായിട്ടു 16 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും നാം ആഘോഷിക്കുന്നു.
ന്യൂ ജനറേഷന്‍റെ പേരില്‍ പടച്ചു വിടുന്ന ഇന്നത്തെ ചിത്രങ്ങള്‍ക്കിടയില്‍ , ഭരതന്‍റെ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ നാം ആനന്ദിക്കുന്നു. അദ്ദേഹത്തിന്‍റെ രതിനിര്‍വേദവും, നിദ്രയും റീമേക്ക് ചെയ്യപ്പെടുമ്പോള്‍ ഭരതന്‍ ടച്ചിന്‍റെ അസാന്നിധ്യം മൂലം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. 


കാലമെത്ര കഴിഞ്ഞാലും , ഭരതനും, പദ്മരാജനും ലോഹിതദാസുമൊക്കെ നമ്മുടെ കലാസ്വാദനത്തിന്‍റെ ഇടനാഴികകളില്‍ തങ്ങി നില്‍ക്കും.....
സുഗന്ധം പരത്തി......ഒരു മിന്നാമിനുങ്ങിന്‍റെ അണയാത്ത നുറുങ്ങുവെട്ടം പോലെ... ഓര്‍മകളാകുമ്പോള്‍ ചന്തം കൂടുന്ന മഹാപ്രതിഭകള്‍.......!!!!

2014, ജൂൺ 15, ഞായറാഴ്‌ച

Your Dream is your Signature......


dream pictureസ്വപ്നങ്ങളെപറ്റി പലപ്പോഴും എഴുതിയിട്ടുണ്ട്, ഈ ബ്ലോഗില്‍.
സ്വപ്നങ്ങളുടെകൂട്ടുകാരന്‍, സ്വപ്നാടനം ഞാന്‍ തുടരുന്നു , അങ്ങനെ പല  പല തലക്കെട്ടുകളില്‍.

സ്വപ്നം എന്ന വാക്ക് ഞാന്‍ വീണ്ടുമോര്‍ക്കുന്നത് ഇന്നലെയാണ്.
സ്വപ്നങ്ങളുടെ കൂട്ടുകാരനാണ്, ഞാനെങ്കിലും....... സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയിരുന്ന കൂട്ടരില്‍ ഒരാളാണു ഞാനും.

സ്വപ്‌നങ്ങള്‍ വില്‍ക്കുന്നവാണ് എഴുത്തുകാരന്‍ എന്ന് രഞ്ജിത്ത് ചന്ദ്രോത്സവത്തില്‍ ഓര്‍മിപ്പിക്കുന്നു. സ്വപ്‌നങ്ങളാണ് നിങ്ങളുടെ കയ്യൊപ്പ് എന്ന് “ഹൌ ഓള്‍ഡ്‌ ആര്‍ യു ? “ എന്ന മലയാള ചിത്രത്തിലെ നായിക നിരുപമ രാജീവ്‌ തീയേറ്റര്‍ വിട്ടിറങ്ങുന്ന നമ്മെ ഓര്‍മിപ്പിക്കുന്നു. 

സ്വപ്നങ്ങള്‍ക്ക് കാലപരിധിയുണ്ടോ? എന്ന ചോദ്യമാണ് നിരുപമയെ ഇന്ത്യയുടെ രാഷ്ട്രപതിയുടെ അടുത്തെത്തിക്കുന്നത്.
സ്വപ്‌നങ്ങള്‍  കാണാനും, വില്‍ക്കാനും , പ്രായം ഒരു തടസ്സം ആവരുതെന്ന സത്യം നിരുപമ നമ്മെ ഓര്‍മിപ്പിക്കുന്നു. സ്വപ്‌നങ്ങള്‍ കാണാനുള്ള സ്ത്രീകളുടെ മടി കാരണമാണോ പ്രധാനമന്ത്രി പദത്തിലും രാഷ്ട്രപതി പദത്തിലും എത്താന്‍ ഒന്നില്‍ കൂടുതല്‍ വനിതകള്‍ക്ക്സാധ്യമാവാഞ്ഞതെന്ന ചോദ്യം നമ്മെ ഉത്തരം മുട്ടിക്കുന്നു.
start-inside-dream-big-picture-quote

സ്വപ്‌നങ്ങള്‍ ഈ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം എന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതി വച്ചുപോയി നമ്മുടെ വയലാര്‍ !

സ്വപ്‌നങ്ങള്‍ വില്‍ക്കുന്നവരാണ് എഴുത്തുകാരും , കവികളും എന്ന് നമുക്കറിയാം. സ്വപ്നങ്ങളെപറ്റി എഴുതിയ എത്രയോ കവിതകള്‍ ഇന്നും നമ്മെ വേട്ടയാടുന്നു. സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം..... ദുഃഖ ഭാരങ്ങളും പങ്കുവെക്കാം.... എന്ന “ കാണാന്‍ കൊതിച്ചു “ എന്ന ചിത്രത്തിലെ ഗാനം ഇന്നും നാം കേള്‍ക്കുന്നു  , നമ്മെ നൊമ്പരപ്പെടുത്തുന്നു. സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്ന സത്യം നമുക്ക് പ്രാവര്‍ത്തികമാക്കാനാകില്ല!

സ്വപ്നമോരുച്ചാക്ക്....  തലയിലതുതാങ്ങിയൊരുപോക്ക്....
എന്നെഴുതിയ സന്തോഷ്‌ വര്‍മയുടെ വരികള്‍ എത്രമനോഹരമാണ്! സ്വര്‍ഗങ്ങള്‍  സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ ..............നിറയുന്നേതോ ഋതു ഭാവങ്ങള്‍......... എന്ന വരികള്‍ മനസ്സ് വിട്ടുപോവില്ല!

സ്വപ്നം വെറുമൊരു സ്വപ്നം എന്ന് പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ ദേവദാസ് എഴുതിയിരിക്കുന്നു !

മൌനം സ്വരമായ് എന്ന പൊന്‍ വീണയില്‍......
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍....
എന്ന് കൈതപ്രം എഴുതി !

കാട്ടുതുളസി എന്ന ചിത്രത്തില്‍ “സ്വപ്നം കാണാറുണ്ടോ നീയും?”  
എന്ന് കവി സൂര്യകാന്തിയോട് ചോദിക്കുന്നു.

സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം
എന്ന് ദത്തുപുത്രനില്‍ കവി എഴുതി.

കേള്‍ക്കാതിരുന്നപ്പോള്‍ എതോസ്വപ്നം നീ ....
കേട്ടറിഞ്ഞപ്പോള്‍ എന്നിഷ്ട്ട സ്വപ്നം നീ......
കേള്‍ക്കാന്‍ കൊതിച്ചൊരു കാവ്യ സ്വപ്നം.....
എന്നും കാണാന്‍ കൊതിച്ചൊരു പ്രണയ സ്വപ്നം....
എന്ന് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ എഴുതി.
സ്വപ്നം കാണും പെണ്ണേ.....സ്വര്‍ഗം തേടും കണ്ണേ ...
എന്ന് ശ്രീകുമാരന്‍ തമ്പി എഴുതി.

എന്‍റെ സ്വപ്നത്തിന്‍ താമര പൊയ്കയില്
 വന്നിറങ്ങിയ രൂപവതി.... എന്ന ഗാനം അച്ചാണി എന്ന ചിത്രത്തില്‍ ഗന്ധര്‍വന്‍ പാടി അഭിനയിച്ചു.

പകല്‍ക്കിനാവ് എന്ന ചിത്രത്തിലെ
” നിദ്രതന്‍ നീരാഴി നീന്തി കടന്നപ്പോള്‍  സ്വപ്നത്തിന്‍ കളിയോടം കിട്ടി “  എന്ന ഒറ്റ കവിത  മതിയല്ലോ മലയാള ഭാഷയുടെ ഭംഗി തൊട്ടറിയാന്‍ ! കളിയോടം മെല്ലെ തുഴഞ്ഞു തുഴഞ്ഞാരും കാണാത്ത കരയില്‍ ചെന്നെത്താന്‍ നമുക്കും കഴിയണം നിരുപമ രാജീവിനെ പോലെ.
only-as-much-can-i-be-dream-big-picture-quote

ഒ.എന്‍. വി. സാറിന്‍റെ വരികള്‍ ഓര്‍ത്ത് കൊണ്ടവസാനിപ്പിക്കുന്നു സ്വപ്ന ചിന്തകള്‍.
സൌരയുധത്തില്‍ വിടര്‍ന്നൊരു കല്യാണ
സൌഗന്ധികമാണീ ഭൂമി.....
അതിന്‍ സൌപര്‍ണ പരാഗ മാണോമലേ നീ.....
അതിന്‍ സൌരഭ്യമാണെന്‍റെ ........
സ്വപ്നം.....സ്വപ്നം.....സ്വപ്നം.....!!!!!!!!!!!!
നിന്നെ ഞാനെന്തു വിളിക്കും എന്ന്‍ കവി ചോദിക്കുന്നു.
എന്നെന്നും തളിര്‍ക്കുന്ന സൗന്ദര്യമെന്നോ ??????????
എന്‍ ജീവനാഥന്‍റെ സിന്ദൂരമെന്നോ ????????????????
എന്നാത്മ സംഗീതമെന്നോ ????????????????????????
ആരും പാടാത്ത പാട്ടിന്‍റെ മാധുര്യമെന്നോ ??????????
ചൂടാത്ത പൂവിന്‍റെ  നിശ്വാസസൌഗന്ധമെന്നോ ??????
believe-dream-big-picture-quote

സ്വപ്നം ............സ്വപ്നം..............സ്വപ്നം............!!!!!!!!!!!!
wings-to-fly-dream-big-picture-quote

സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കാം........!!!!!!!!!!.

നമ്മുടെ കയ്യൊപ്പ് പതിയുന്നത് വരെ ...........!!!!!!!!!